എൻവെസ്റ്റ്നെറ്റ് സെനിത് ട്രോഫി 2026: കേരളം ഫൈനലിൽ

തിരുവനന്തപുരം: കാഴ്ച പരിമിതരായ വനിതകളുടെ എൻവെസ്റ്റ്നെറ്റ് സെനിത് ട്രോഫി 2026 അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ മുന്നേറ്റം. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന്റെ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ഒരു അഖിലേന്ത്യാ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.

മഹാരാഷ്ട്ര ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 14.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് 139 റൺസെടുത്തത്. കേരളത്തിന്റെ വിജയത്തിൽ നിർണായകമായത് പുറത്താകാതെ 38 റൺസ് നേടിയ ഭദ്ര വി.എസ്.ന്റെ ബാറ്റിംഗ് പ്രകടനമാണ്. പൂർണ്ണമായും കാഴ്ചശക്തിയില്ലാത്ത ബി1 വിഭാഗത്തിൽ കളിച്ച് മിന്നുന്ന പ്രകടനം പുറത്തെടുത്ത ഭദ്രയെ മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ന് നടക്കുന്ന ഫൈനലിൽ കേരളം ഗുജറാത്തിനെ നേരിടും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിയും കഴക്കൂട്ടം എം.എൽ.എ.യുമായ വി. മുരളിധരൻ മുഖ്യാതിഥിയാകും.

.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു