കയര്‍ ബോര്‍ഡ് കയര്‍ ആര്‍ട്ടിസാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡ് മൂന്ന് വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്ന ആറ് മാസത്തെ കയര്‍ ആര്‍ട്ടിസാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് (കയര്‍ ടെക്നോളജി – NSQF ലെവല്‍ 3) അപേക്ഷകള്‍ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്സിന് പുറമെ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികള്‍ക്ക് പ്രതിമാസം 3,000/ രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 10 ആണ്. വായിക്കാനും എഴുതാനും അറിയാവുന്ന 18-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2008-ലെ കയര്‍ ഇന്‍ഡസ്ട്രി (R) റൂള്‍സ് പ്രകാരം കയര്‍ ഫാക്ടറികളോ കയര്‍ സഹകരണ സംഘങ്ങളോ സ്പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടാതെ 20% സീറ്റുകള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ (SC/ST) വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ആലപ്പുഴ സെന്ററില്‍ വനിതകള്‍ക്ക് മാത്രമായിരിക്കും പരിശീലനം., തഞ്ചാവൂര്‍ സെന്ററില്‍ എല്ലാവിഭാഗക്കാര്‍ക്കും പരിശീലനം ലഭിക്കും. സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഹോസ്റ്റല്‍ സൗകര്യം ലഭ്യമല്ലാത്തയിടങ്ങിലെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 500/ രൂപ വീതം റീഇംബേഴ്സ് ലഭിക്കും. അപേക്ഷാ ഫോറം കയര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്ല്‍ www.coirboard.gov.in നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ അറിയിപ്പുകളും ഇ-മെയില്‍ വഴി മാത്രമേ ലഭ്യമാക്കുകയുള്ളൂ.

പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ –

നാഷണല്‍ കയര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, ആലപ്പുഴ, കേരളം (2026 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്നു) – ഫോണ്‍: 0477-2258067, ഇ-മെയില്‍: adnctdc@gmail.com
കയര്‍ ബോര്‍ഡ് റീജിയണല്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍, തഞ്ചാവൂര്‍, തമിഴ്നാട് (2026 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്നു) – ഫോണ്‍: 04362-264655, ഇ-മെയില്‍: cbrectnjcoirboard@gmail.com
കയര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസ്, രാജമുണ്ട്രി, ആന്ധ്രാപ്രദേശ് (2026 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്നു) – ഫോണ്‍: 0883-2420196, ഇ-മെയില്‍: coirboardrorjy@yahoo.co.in
കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിസിറ്റി ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ – 9400653919

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു