ചിങ്ങം ഒന്നിന് സ്‌കോഡ 300-ലധികം കാറുകള്‍ വിതരണം ചെയ്തു

കൊച്ചി: ചിങ്ങം ഒന്നിന് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ 300-ലധികം കാറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. സംസ്ഥാനത്ത് സ്‌കോഡ നടത്തുന്ന ഏറ്റവും വലിയ ഉത്സവകാല വാഹന വിതരമാണിത്. കൊഡിയാക്ക്, കൈലാക്ക്, കുഷാക്ക് എന്നീ എസ്യുവികളും സ്ലാവിയ സെഡാനും ഉള്‍പ്പെടെയാണിത്. ്

ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് അവസാനം വരെ കേരള വിപണിക്കായി സ്‌കോഡ ഓട്ടോ ഇന്ത്യ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇ.വി.എം മോട്ടോഴ്സ്, പി.പി.എസ് മോട്ടോഴ്സ്, ജെം ഫീനിക്സ് എന്നിവയുള്‍പ്പെടെയുള്ള തങ്ങളുടെ ഡീലര്‍ പങ്കാളികള്‍ വഴി കേരളത്തിലെ 16 നഗരങ്ങളിലായി 24 ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രങ്ങളോടെ ശക്തമായ സാന്നിധ്യമാണ് സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്കുള്ളത്.

2021-ല്‍ രാജ്യത്താകമാനം 120 സമ്പര്‍ക്ക കേന്ദ്രങ്ങള്‍ മാത്രമുണ്ടായിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ, ഇന്ന് 192 നഗരങ്ങളിലായി 340-ലധികം സമ്പര്‍ക്ക കേന്ദ്രങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വിപുലീകരിച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു