തിരുവനന്തപുരം : പ്രമുഖ എ ഐ, ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന ജെന്‍സിസ് 2.0 എ ഐ, സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ പ്രധാന ഇനമായ ജെന്‍സിസ് 2.0 ഗ്ലോബല്‍ ക്യാപ്ചര്‍-ദി-ഫ്‌ലാഗ് മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ആധുനിക സ്ഥാപനങ്ങളുടെ സുരക്ഷാ പരിതസ്ഥിതികളെ പ്രതിഫലിപ്പിക്കുന്ന പ്രായോഗിക വെല്ലുവിളികളിലൂടെ എ ഐ, സൈബര്‍ സുരക്ഷാ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി യു എസ് ടി പ്രകടിപ്പിക്കുന്ന ആഭിമുഖ്യം ഈ വര്‍ഷത്തെ മത്സരത്തിന്റെ വലുപ്പവും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നു.
പരമ്പരാഗത ക്യാപ്ചര്‍-ദി-ഫ്‌ലാഗ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ്, ജെന്‍സിസ് 2.0 ക്യാപ്ചര്‍-ദി-ഫ്‌ലാഗ് മത്സരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ഒരു ടാര്‍ഗെറ്റ് ഡൊമെയ്ന്‍ ആണ് നല്‍കുക. കൂടാതെ റിയലിസ്റ്റിക് നിരീക്ഷണം, വെബ് സുരക്ഷ, ക്ലൗഡ്, എ ഐ സുരക്ഷാ ഉദ്യമങ്ങള്‍ എന്നിവയിലൂടെയാണഅ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുക.
ഓണ്‍ലൈന്‍ യോഗ്യതാ റൗണ്ടുകളോടെയാണ് മത്സരത്തിന് തുടക്കമാകുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാനാകും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകള്‍ 2026 സെപ്റ്റംബര്‍ അഞ്ച്, ആറ് തിയതികളില്‍ തിരുവനന്തപുരത്തുള്ള യുഎസ് ടി കാമ്പസില്‍ നടക്കുന്ന ജെന്‍സിസ് 2.0 എഐ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടും. സുപ്രധാന സെഷനുകള്‍, സാങ്കേതിക ചര്‍ച്ചകള്‍, വിദഗ്ദ്ധര്‍ നയിക്കുന്ന ശില്പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍, എഐ, സൈബര്‍ സെക്യൂരിറ്റി വില്ലേജുകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ സുരക്ഷാ സാഹചര്യങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രായോഗിക അനുഭവങ്ങള്‍ എന്നിവയാണ് സമ്മേളത്തിന്റെ മുഖ്യ ആകര്‍ഷണം.
10 ലക്ഷത്തിലധികം മൂല്യമുള്ള സമ്മാനത്തുകയ്ക്ക് പുറമെ, വിജയിക്കുന്ന ടീമിന് 2 ലക്ഷം ക്യാഷ് പ്രൈസും പ്രമുഖ സൈബര്‍ സുരക്ഷാ പങ്കാളികളില്‍ നിന്നുള്ള 8 ലക്ഷം മൂല്യമുള്ള വൗച്ചറുകളും സമ്മാനങ്ങളും വിജയികള്‍ക്ക് നേടാനാകുമെന്നും https://events.ust.com/gencys2026 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃര്‍ അറിയിച്ചു.

