കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യത്തുടനീളം വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കായി 60 പ്രത്യേക ബോധവല്‍ക്കരണ സെഷനുകള്‍ ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. രണ്ട് പ്രചാരണ വാഹനങ്ങളിലായി സഞ്ചരിക്കുന്ന ഈ യാത്രയില്‍ തെരുവുനാടകങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, നേരിട്ടുള്ള ആശയവിനിമയം എന്നിവയിലൂടെ സാമ്പത്തിക ആസൂത്രണം, ലക്ഷ്യാധിഷ്ഠിത നിക്ഷേപം, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കല്‍ എന്നിവ ലളിതമായി വിശദീകരിക്കുന്നു.
വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങളിലൂടെ ചിട്ടയായ നിക്ഷേപ ശീലം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ യാത്ര ലക്ഷ്യമിടുന്നത് എന്ന് എച്ച്.ഡി.എഫ്.സി. അസറ്റ് മാനേജ്മെന്റ് കമ്പനി എം.ഡി.യും സി.ഇ.ഒയുമായ നവ്നീത് മുനോട്ട് വ്യക്തമാക്കി. നിക്ഷേപം സങ്കീര്‍ണമായ ഒന്നല്ലെന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള പ്രായോഗിക മാര്‍ഗമാണെന്നും ഈ പദ്ധതിയിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

