കാർഗിൽ വീരർക്ക് ആദരവുമായി ജാവ-യെസ്ഡിയുടെ ശൗര്യ വിജയ് യാത്ര ദ്രാസിൽ സമാപിച്ചു 

കൊച്ചി: ഇന്ത്യൻ സേനയുമായി സഹകരിച്ച് ജാവ-യെസ്ഡി മോട്ടോർസൈക്കിളുകൾ സംഘടിപ്പിച്ച ശൗര്യ വിജയ് യാത്ര കാർഗിൽ വിജയ് ദിവസ് ദിനത്തിൽ ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ സമാപിച്ചു. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ആരംഭിച്ച 1,900 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ നിലവിലെ സൈനികർ, വിമുക്തഭടന്മാർ, വീർ നാരിമാർ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ, സിവിലിയൻ റൈഡർമാർ എന്നിവർ പങ്കെടുത്തു. ദേശീയ യുദ്ധസ്മാരകത്തിൽ നിന്നുള്ള വിശുദ്ധ മണ്ണ് കാർഗിൽ യുദ്ധസ്മാരകത്തിലെത്തിച്ചതും യാത്രയുടെ പ്രധാന ആകർഷണമായി. 2021 മുതൽ ജാവ-യെസ്ഡി സംഘടിപ്പിക്കുന്ന ഈ യാത്ര, കാർഗിൽ വീരരുടെ ത്യാഗവും രാജ്യസേവനത്തിന്റെ സന്ദേശവും പുതിയ തലമുറയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു