ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് റെക്കോർഡ് ലാഭം

കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ക്യു1 എഫ്‌വൈ27) ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമായ ₹1,075 കോടി നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 132.4 ശതമാനം വളർച്ചയാണ്. ബാങ്കിന്റെ വായ്പകൾ 20.6 ശതമാനവും ഉപഭോക്തൃ നിക്ഷേപങ്ങൾ 16.6 ശതമാനവും വാർഷികാടിസ്ഥാനത്തിൽ വർധിച്ചു. കറന്റ് അക്കൗണ്ട്–സേവിംഗ്സ് അക്കൗണ്ട് (കാസ) അനുപാതം 50.8 ശതമാനത്തിലെത്തി. ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. മൊത്തം കിട്ടാക്കടം (ഗ്രോസ് എൻപിഎ) 1.51 ശതമാനമായും അറ്റ കിട്ടാക്കടം (നെറ്റ് എൻപിഎ) 0.44 ശതമാനമായും കുറഞ്ഞു. ബാങ്കിന്റെ പ്രവർത്തന കാര്യക്ഷമതയും ലാഭക്ഷമതയും കൂടുതൽ മെച്ചപ്പെട്ടതായി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി. വൈദ്യനാഥൻ പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു