100-ലധികം സര്‍വീസ് സെന്ററുകളുമായി എഐ പ്ലസ് സ്മാര്‍ട്ട്ഫോണ്‍

കൊച്ചി : ദക്ഷിണേന്ത്യയിലെ ഉപഭോക്തൃ സേവന ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ എഐ പ്ലസ് 100-ലധികം പുതിയ അംഗീകൃത സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 74 നഗരങ്ങളിലായി നിലവില്‍ 106 സര്‍വീസ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ സേവന ലഭ്യത കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് വേഗത്തിലും വിശ്വസനീയമായും വില്‍പ്പനാനന്തര സേവനം ഉറപ്പാക്കുന്നതിനൊപ്പം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയും സാങ്കേതിക സേവനങ്ങളുടെ ഗുണനിലവാരവും ശക്തിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയിലെ വിപണി സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ സര്‍വീസ് ശൃംഖല വീണ്ടും വികസിപ്പിക്കാനും എഐ പ്ലസ് പദ്ധതിയിടുന്നു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു